kuthira
കുതിര ലോറിയിൽ ചത്ത നിലയിൽ.

ചവറ: യാതൊരു സുരക്ഷയുമില്ലാതെ കൊടുംചൂടിൽ ദേശീയപാതയിലൂടെ ലോറിയിൽ കൊണ്ടുവന്ന നാല് കുതിരകളിൽ ഒന്ന് ചത്തു. മറ്റുള്ളവ അവശനിലയിൽ. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന കുതിരകൾ എ.എം.സി ജംഗ്ഷന് സമീപത്തുവച്ച് ശക്തമായി ബഹളം വയ്ക്കാൻ തുടങ്ങി. ഇതിനിടയിൽ ഒരു കുതിര ലോറിയുടെ പുറത്തേക്കാവുകയും ചെയ്തു. ഇതോടെ നാട്ടുകാർ ലോറി തടഞ്ഞു. എന്നാൽ കുതിരകളെ നിയന്ത്രിക്കാൻ ആർക്കും കഴിഞ്ഞില്ല. സംഭവം അറിഞ്ഞെത്തിയ ചവറ പൊലീസും പ്രദേശവാസികളും യാത്രക്കാരും ചേർന്ന് കുതിരയെ ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സമയം എത്തിയ ഓച്ചിറ സ്വദേശിയ നൗഫൽ കുതിരകളെ ലോറിയിൽ നിന്നിറക്കി. ഉടൻ ഒരു കുതിര കുഴഞ്ഞുവീണു ചത്തു. മറ്റ് കുതിരകളുടെ ശരീരത്ത് മുറിപ്പാടുകളുമുണ്ട്. പൊരിവെയിലത്ത് മറയില്ലാതെ കുതിരകളെ കൊണ്ടുവന്നതാകാം ബഹളം കൂട്ടാൻ കാരണമെന്ന് പൊലീസ് പറയുന്നു.