ചവറ: നീണ്ടകര ,ശക്തികുളങ്ങര ഹാർബറുകൾ വെളുപ്പിന് 5മണിക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ള സന്ദർശിച്ചു. മത്സ്യ ലേല തൊഴിലാളികളെയും മത്സ്യവുമായെത്തുന്ന തൊഴിലാളികളെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കാൻ മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയ്ക്കൊപ്പമുണ്ടായിരുന്നു. മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീകൾ, ചുമട്ടുകാർ,ഹാർബറിൽ പണിയെടുക്കുന്ന തൊഴിലാളികൾ, ഹാർബറിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എല്ലാവരെയും നേരിൽ കാണാനും പരമാവധി ആളുകളോട് നേരിട്ട് വോട്ട് ചോദിക്കാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി. തുടർന്ന് രാവിലെ 10 മണിമുതൽ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളും ചവറ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് ഇടങ്ങളിലെ തൊഴിലാളികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.
വൈകിട്ട് പൻമന, ചവറ, രാമൻകുളങ്ങര എന്നിവിടങ്ങളിലെ ബൂത്ത് കൺവെൻഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.നീണ്ടകരയിലെ ബൂത്ത് കൺവെൻഷൻ ഇന്ന് വൈകിട്ട് 4ന് പുത്തൻ തുറയിൽ നടക്കും.