congress

കൊല്ലം: സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലയിലെ എ ഗ്രൂപ്പിന് അതൃപ്തി. എ ഗ്രൂപ്പിനെ പാടെ അവഗണിച്ചതിന് പിന്നിൽ നേതാക്കളുടെ ജാഗ്രക്കുറവുണ്ടായതായി ഇന്നലെ കൊല്ലത്ത് ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിലയിരുത്തി.
കഴിഞ്ഞ തവണ ജില്ലയിൽ എ ഗ്രൂപ്പിന് മൂന്ന് സ്ഥാനാർത്ഥികളെ ലഭിച്ചിരുന്നു. ഇക്കുറി തിങ്കളാഴ്ചവരെയും ആരെയും പ്രഖ്യാപിച്ചിട്ടില്ല. കുണ്ടറയിൽ എ ഗ്രൂപ്പിനെ പരിഗണിച്ചാലും കഴിഞ്ഞ വർഷത്തെ പോലുള്ള പരിഗണന ഇത്തവണ ലഭിക്കില്ല. കൊട്ടാരക്കരയിലെ സീറ്റ് കൊടിക്കുന്നിലിന്റെ പ്രത്യേക താത്പര്യത്തെ തുടർന്ന് ലഭിച്ചതാണ്. ഇതിന്റെ പേരിൽ എ ഗ്രൂപ്പിലുള്ളവർ പല സ്ഥാനങ്ങളും നേടിയെടുത്തു. ഇവർ ഐ ഗ്രൂപ്പിനോടാണ് മമത കാണിക്കുന്നത്.

വിജയ സാദ്ധ്യതയും സർവേയും ഒക്കെ നടത്തിയെങ്കിലും അവസാനം ഗ്രൂപ്പുകളാണ് സീറ്റുകൾ വീതംവച്ചത്. പക്ഷേ അതിൽ ഐ ഗ്രൂപ്പ് മേധാവിത്വം നേടിയെന്നും നേതാക്കൾ പറഞ്ഞു.