അഞ്ചൽ: ഇടയം കരുപ്പോട്ടിക്കോണം ചാവരഴികത്തുവീട്ടിൽ മോഹനൻ (58), മക്കളായ പ്രമോദ് (21) പ്രവീണ (17) എന്നിവർക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെതായി അഞ്ചൽ പൊലീസ് പറഞ്ഞു. മോഹനന്റെ അയൽവാസികളായ അച്ചു (21) മഹേഷ് (22) ശംഭു (24) മണി (56) എന്നിവർക്കെതിരെയാണ് കേസ്. തലയ്ക്ക് അടിയേറ്റ് നിലത്തുവീണ മോഹനന്റെ നിലവിള കേട്ട് ഓടിയെത്തിയ മകനെയും മകളെയും പ്രതികൾ ആക്രമിക്കുകയായിരുന്നു വെന്ന് മോഹനൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മോഹനന്റെ തലയ്ക്കും കൈകൾക്കുമാണ് പരിക്ക്. മൂവരും കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.