പുനലൂർ: പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ കരവാളൂരിൽ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പി.എസ്.സുപാൽ, ഇടത് നേതാക്കളായ എസ്.ബിജു, സി.അജയപ്രസാദ്, ഡോ.ഷാജി, പ്രസാദ് ഗോപി, ടൈറ്റസ് സെബാസ്റ്റ്യൻ,ജോബോയ് പേരേര,മോഹന ചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.