photo
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അ‌ഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എത്തിയ പൂർവ വിദ്യാർത്ഥിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.എസ്. സുപാൽ വിദ്യാർത്ഥികൾക്കൊപ്പം

അഞ്ചൽ:പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. സുപാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഞ്ചൽ മേഖലയിലെ കലാലയങ്ങളിൽ പര്യടനം നടത്തി.അഞ്ചൽ സെന്റ് ജോൺസ് കോളേജ്, മന്നം മെമ്മോറിയൽ കോളേജ് ഉൾപ്പടെയുള്ള കലാലയങ്ങളിലാണ് കഴിഞ്ഞ ദിവസം പര്യടനം നടത്തിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ പൂർവ വിദ്യാ‌ർത്ഥികൂടിയാണ് പി.എസ്. സുപാൽ. കോളേജിൽ എത്തിയ സുപാലിനെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. സെന്റ് ജോൺസ് കോളേജിൽ എ.ഐ.എസ്.എഫിന്റെ നിരവധി സമരങ്ങൾക്ക് പി.എസ്. സുപാൽ നേതൃത്വം നൽകിയിരുന്നു. ഏറെ നേരം കോളേജിൽ ചിലവഴിച്ചശേഷമാണ് സുപാൽ മടങ്ങിയത്.