കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ കോൺഗ്രസ് ഭവനിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സി.ആർ.മഹേഷ് യോഗത്തെ അഭിവാദ്യം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, യു.ഡി.എഫ് നേതാക്കളായ എ.എ.സലാം, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, കെ.ജി.രവി, എം.ശിവരാമൻ, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ, ആർ.രാജശേഖരൻ, മുനമ്പത്ത് വഹാബ്, തുടങ്ങിയവർ പ്രസംഗിച്ചു.