photo
സി.ആർ.മഹേഷ് കശുഅണ്ടി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി .ആർ. മഹേഷ് ഇന്നലെ കുലശേഖരപുരത്തെ വിവിധ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു, കൊച്ചാലുംമൂട് സംഘ പുര ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും മത്സ്യ മാർക്കറ്റുകളിലും പാരലൽ കോളേജുകളിലും വോട്ട് അഭ്യർത്ഥന നടത്തി . യു.ഡി.എഫ് നേതാക്കളായ കെ. എം .നൗഷാദ്, കെ. എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ആദിനാട് മജീദ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.