കരുനാഗപ്പള്ളി : എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ടൗൺ ക്ലബിന് സമീപത്തായി തയ്യാറാക്കിയ ഓഫീസിന്റെ ഉദ്ഘാടനം എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ പി. ആർ. വസന്തൻ നിർവഹിച്ചു. എൽ.ഡി.എഫ് കൺവീനർ ആർ .സോമൻപിള്ള, എൽ.ഡി.എഫ് സ്ഥാനാർഥി ആർ. രാമചന്ദ്രൻ,നേതാക്കളായ പി .കെ .ബാലചന്ദ്രൻ പി .ബി. സത്യദേവൻ, ജെ .ജകൃഷ്ണപിള്ള, അനിൽ .എസ് .കല്ലേലിഭാഗം, എ .നാസർ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ പങ്കെടുത്തു.