
കൊല്ലം: ഇടതുവിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഫോർവേഡ് ബ്ലോക്കും ഇടതുപക്ഷവും ഒന്നിച്ച് നിൽക്കുന്നവരാണ്. ഇതിന് വിരുദ്ധമായി കേരളത്തിൽ മത്സരിച്ചാൽ കടുത്ത വിമർശനത്തിനിടയാക്കും.സീറ്റ് അനുവദിച്ച യു.ഡി.എഫ് തീരുമാനത്തെ മാനിക്കുന്നു. ധർമ്മടത്ത് കോൺഗ്രസ് തന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.