കടയ്ക്കൽ: എൽ.ഡി.എഫ് ചടയമംഗലം സ്ഥാനാർത്ഥി ചിഞ്ചുറാണിയ്ക്ക് കടയ്ക്കലിൽ വരവേൽപ്പ് നൽകി . പര്യടന പരിപാടി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് എൽ.ഡി.എഫ് നേതാക്കളായ എസ്. വിക്രമൻ, കരകുളംബാബു, മുൻ എം.എൽ.എ ആർ. ലതാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, സി.ആർ. ജോസ് പ്രകാശ്, എം. നസീർ, എസ്. ബുഹാരി, ജെ.സി. അനിൽ മോഹൻദാസ് രാജധാനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കടയ്ക്കൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ടൗൺ ചുറ്റി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥന നടത്തിയശേഷം കടയ്ക്കൽ പഞ്ചായത്തിലെ കാര്യം,ആൽത്തറമൂട്,ചിങ്ങേലി തുടങ്ങിയ പ്രധാന കവലകളും പിന്നിട്ട് കുമ്മിൾ പഞ്ചായത്തിലെ മുക്കുന്നം
ജംഗ്ഷനിലെത്തിച്ചേരുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധുവിന്റെ നേതൃത്വത്തിൽ ഉച്ചവെയിലിനെയും അവഗണിച്ച് പ്രവർത്തകർ കാത്തു നിൽപ്പുണ്ടായിരുന്നു .കുമ്മിൾ പഞ്ചായത്തിലെ പുതുക്കോട് കാഷ്യൂ ഫാക്ടറി,മങ്കാട് കുമ്മിൾ തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ച ശേഷം ചിതറ പഞ്ചായത്തിലെ മതിരയിലേക്ക് . മതിരയിൽ ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ജില്ലാ പഞ്ചായത്തംഗം ജെ. നജീബത്ത് എൽ.ഡി.എഫ് നേതാക്കളായ കെ. ശബരീനാഥ്, പി.ആർ. പുഷ്കരൻ,സന്തോഷ് മതിര, വി. പ്രഭാകരൻപിള്ള, തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രധാന കവലകളിൽ വോട്ടഭ്യർത്ഥിച്ച ശേഷം ഇട്ടിവ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.അമൃത, പ്രൊഫ. ബി.ശിവദാസൻ പിള്ള, ജി.എസ്. പ്രിജിലാൽ,ഡി.സനൽകുമാർ,എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ആരാധനാല യങ്ങളിലും സന്ദർശനം നടത്തി .