photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടന്ന ജീവകാരുണ്യ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമാലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, സെക്രട്ടറി കെ.പ്രസാദ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാ‌ർ, വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ സുരേഷ്, ജില്ലാപഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി.ബി.മലയിൽ, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സ്പെഷ്യൽ ഓഫീസർ സി.ശിശുപാലൻ, ചീഫ് മാനേജർ ജി.രവീന്ദ്രൻപിള്ള, കെ.പി.എ.സി ലീലാകൃഷ്ണൻ, അനിൽ ആഴാവീട്, ബി.പ്രദീപ്, കുളക്കട ഗ്രാമപഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.