തഴവ: കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഓച്ചിറ ബി.ഡി.ഒ ജ്യോതിലക്ഷ്മിയ്ക്ക് മുമ്പാകെയാണ് പത്രിക നൽകിയത്. എൽ.ഡി.എഫ് പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തി ആർ.രാമചന്ദ്രനെ സ്വീകരിച്ചു. തുടർന്ന് എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ പി .ആർ. വസന്തൻ ,കൺവീനർ ആർ, സോമൻപിള്ള, നേതാക്കളായ പി.കെ. ബാലചന്ദ്രൻ, പി .ബി. സത്യദേവൻ, അനിൽ എസ്. കല്ലേലിഭാഗം, ജെ .ജെ.കൃഷ്ണപിള്ള, എ.നാസർ, കരിമ്പാലിൽ സദാനന്ദൻ, റെജി ഫോട്ടോപാർക്ക്, അബ്ദുൽ സലാംഅൽഹന, ബി .ഗോപൻ, സൈനുദ്ദീൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വസന്താരമേശ്, ഗേളീഷൺമുഖൻ,പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് പത്രിക നൽകാനെത്തിയത്.