sdpi
ആക്രമണത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകൻ

കൊല്ലം: ഇരവിപുരം മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എം. നൗഷാദിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി പോളയത്തോട്‌ തോപ്പിൽഭാഗത്ത്‌ ചുവരെഴുതുകയായിരുന്ന സി.പി.എം‌, ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം.

തലയ്‌‌ക്കും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് മേവറത്തെ സ്വകാര്യ ആസുപത്രിയിലേയ്ക്ക് മാറ്റി. സി.പി.എം വയലിൽതോപ്പിൽ ബ്രാഞ്ച്‌ സെക്രട്ടറി സനോഫർ, പോളയത്തോട്‌ സൗത്ത്‌ ബ്രാഞ്ച്‌ സെക്രട്ടറി ഫൗസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പത്തിലധികംവരുന്ന സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറയുന്നു. സനോഫറിന്റെ തലയ്‌ക്കും കൈക്കുമാണ്‌ പരിക്ക്‌. ഫൗസിക്ക്‌ ശരീരമാസകലം മർദ്ദനമേറ്റു. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു. കൊല്ലം ഈസ്‌റ്റ്‌ പൊലീസ് കേസെടുത്തു.