ചാത്തന്നൂർ: മൂന്നാം അങ്കത്തിന് കച്ചമുറുക്കി ചാത്തന്നൂർ സിറ്റിംഗ് എം.എൽ.എ ജി.എസ്. ജയലാൽ പ്രചാരണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ ചാത്തന്നൂർ ജംഗ്ഷനിലെ വ്യാപാര സ്ഥാപങ്ങൾ, ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ, പൊതുചന്ത എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ജയലാൽ വോട്ട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, മീനാട് സുരേഷ്, ഗിരികുമാർ, വി. സണ്ണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.