havara
യു.ഡി.വൈ.എഫ് തേവലക്കര മണ്ഡലം കൺവെൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: യു.ഡി.വൈ.എഫ് തേവലക്കര മണ്ഡലം കൺവെൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. വർഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ചവറയുടെ വികസന നായകൻ ഷിബു ബേബി ജോണിനെ വിജയിപ്പിക്കണമെന്ന് ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു. യു.ഡി. വൈ.എഫ് മണ്ഡലം ചെയർമാൻ ശിവപ്രസാദ് കോയിവിള അദ്ധ്യക്ഷതവഹിച്ചു. സി.പി.സുധീഷ് കുമാർ, സി.എസ്.മോഹൻകുമാർ,വിഷ്ണു വിജയൻ, ഹിഷാം സംസം, കോഞ്ചേരി ഷംസുദ്ദീൻ,സിന്ധു, ശരത്ത് പട്ടത്താനം, സുരേഷ് കുമാർ, മോഹൻ കോയിപ്പുറം, കൃഷ്ണകുമാർ, സിയാദ്, ഷാനവാസ്, .ബിന്ദു മോൾ, വിനീതജോസ്, ജോയ്മോൻ അരിനല്ലൂർ, തുടങ്ങിയവർ പങ്കെടുത്തു.