bjp
മലയോരനാടിനെ ആവേശത്തിലാക്കി എൻ ഡി എ സ്ഥാനാർത്ഥി ജിതിന്‍ദേവിന്‍റെ റോഡ് ഷോ.

പത്തനാപുരം: മലയോര മണ്ണിൽ മാറ്റത്തിന്റെ താമരവിരിയിക്കാനായി എൻ.ഡി.എ സ്ഥാനാർത്ഥി ജിതിൻ ദേവെത്തി. നൂറ്കണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ നിയമസഭാ മണ്ഡലം അതിർത്തിയായ കിഴക്കേത്തെരുവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ചെങ്ങമനാട്, കുന്നിക്കോട്, ആവണീശ്വരം, പിടവൂർ വഴി പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.വഴിയോരങ്ങളിൽ കാത്ത് നിന്ന പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു ജിതിന്റെ പത്തനാപുരത്തേക്കുള്ള കടന്നു വരവ്.വരും ദിവസങ്ങളിലും മണ്ഡലത്തിലെ മുഴുവൻ സ്ഥലങ്ങളിലും പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.