
കൊല്ലം: യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയും ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷയുമായി ബിന്ദു കൃഷ്ണയ്ക്ക് അറസ്റ്റ് വാറണ്ട്. കേന്ദ്ര സർക്കാരിനെതിരെ 2017 ജൂൺ 8ന് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി കൊല്ലത്ത് ട്രെയിൻ തടഞ്ഞ കേസിലാണ് വാറണ്ട്.
കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജാമ്യം ലഭിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവിയുടെ സഹോദരൻ അഡ്വ. ധീരജ് രവിയാണ് കോടതിയിൽ ഹാജരായത്.