bus
ഇ​ല​ക്ഷ​ൻ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൊ​ല്ല​ത്ത് ​സ്വ​കാ​ര്യ​ബ​സി​ൽ​ ​പ​തി​ച്ചി​രി​ക്കു​ന്ന​ ​സ്റ്റി​ക്കർ

 പിന്നാലെ ഓടി പരസ്യ ഏജൻസികൾ

കൊല്ലം: ഓട്ടോകൾക്ക് പുറമേ സ്വകാര്യ ബസുകളിലും തിരഞ്ഞെടുപ്പ് പരസ്യം നിറയുന്നു. ഇവ പതിക്കാൻ പിന്നാലെ ഓടുകയാണ് പരസ്യ ഏജൻസികൾ. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ നിശ്ചിത ഫീസ് അടച്ച് പരസ്യം പതിക്കുന്നതാണ് രീതി.

നേരത്തെ ഓട്ടോറിക്ഷകളിൽ റെക്സിൻ റൂഫിന് പകരം തിരഞ്ഞെടുപ്പ് പരസ്യം പതിച്ചത് രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ നിയമാനുസൃതം ഫീസ് അടച്ച് പരസ്യം പതിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് എതിരല്ല. ഇതിലൂടെ സർക്കാരിലേക്ക് വരുമാനവും ലഭിക്കും.

പരസ്യങ്ങളുടെ അളവിന് അനുസരിച്ചാണ് ഫീസ്. ഒരുവർഷത്തേക്കാണ് ഫീസ് വാങ്ങുന്നതെങ്കിലും തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ഒരുമാസത്തേക്കുള്ള അനുമതി നൽകാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ നഗരത്തിലെ സ്വകാര്യ ബസുകളിൽ പരസ്യം പതിക്കുന്ന ജോലികൾ ആരംഭിച്ചു. എൽ.ഡി.എഫാണ് ആദ്യം പരസ്യം പതിച്ചുതുടങ്ങിയതെങ്കിലും മറ്റ് പാർട്ടികളും ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്.

 പരസ്യത്തിന് ഒരുവർഷം ഈടാക്കുന്ന ഫീസ്

(എല്ലാവിധ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും)

പ്രിന്റഡ് പരസ്യം: 20 പൈസ (സ്‌ക്വയർ സെന്റിമീറ്റർ)
ഡിസ്‌പ്ളേ പരസ്യം (എൽ.ഇ.ഡി/ എൽ.സി.ഡി): 40 പൈസ (സ്‌ക്വയർ സെന്റിമീറ്റർ)
ബസ്: 7,000 - 12,000 രൂപ
ഓട്ടോറിക്ഷ: 1,000 - 2,000 രൂപ

 തിരഞ്ഞെടുപ്പ് പരസ്യം (ഒരുമാസം)

ബസ്: 2,000 - 3,000 രൂപ
ഓട്ടോറിക്ഷ: 500 - 1,000 രൂപ