
കൊല്ലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വി. സുരേഷ് ബാബു അദ്ധ്യക്ഷനായി. പകർച്ചവ്യാധി പ്രതിരോധത്തിലും സാന്ത്വനചികിത്സയിലും ആയുർവേദത്തിന് പ്രാമുഖ്യം നൽകണമെന്ന് സമ്മേളനം ആവശ്വപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ഡോ. രഞ്ജിത്ത്, ട്രഷറർ ഡോ.സൂരജ് അശോകൻ, ഡോ. സോമരാജൻപിള്ള, ഡോ. രജിത്ത് ആനന്ദ്, ഡോ.ടി.എ. സലിം, ഡോ. സുജിത്ത് ആനേപ്പിൽ, ഡോ. സൂസൻ ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. വി. സുരേഷ് ബാബു (പ്രസിഡന്റ് ), ഡോ.ആർ. രഞ്ജിത്ത് (സ്രെകട്ടറി), ഡോ.സൂരജ് അശോകൻ (ട്രഷറർ), ഡോ.അമ്പിളി കുമാരി (വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ), ഡോ. ഷെറീസി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.