കൊല്ലം : ചവറയിലെത്തിയ എൻ.ഡി .എ സ്ഥാനാർത്ഥി വിവേക് ഗോപന് ബി.ജെ. പി ചവറ മണ്ഡലം കമ്മിറ്റി വമ്പിച്ച സ്വീകരണം നൽകി. വൈകിട്ട് 5 ന് മണ്ഡലത്തിന്റെ അതിർത്തിയായ കന്നേറ്റിയിൽ വച്ച് മണ്ഡലം പ്രസിഡന്റ് അജയൻ ചേനങ്കര ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ റോഡ് ഷോ നടത്തി. കന്നേറ്റിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ദേശീയ പാത വഴി രാമൻ കുളങ്ങരയിലെത്തി അവിടെ നിന്ന് നീണ്ടകര, തെക്കുംഭാഗം, തേവലക്കര, ചേനങ്കരമുക്ക്, ടൈറ്റാനിയം ജംഗ്ഷൻ വഴി ശങ്കരമംഗലത്ത് സമാപിച്ചു. ആയിര കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത് സ്ഥാനാർഥിയെ കാണാൻ റോഡിന്റെ ഇരുവശവും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത് പ്രവർത്തകർക്ക് ആവേശമായി.