ranjith-ra
ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ പോളയത്തോട് ജംഗ്ഷനിലെ വ്യാപാരികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

ഇരവിപുരം: ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഇരവിപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ ഇരവിപുരം മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് കൊട്ടിയം, ഉമയനല്ലൂർ, മേവറം, തട്ടാമല, പള്ളിമുക്ക് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥന നടത്തി.

ബി.ജെ.പി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സിബി പ്രതീഷ്, ജനറൽ സെക്രട്ടറിമാരായ നരേന്ദ്രൻ, ജയകുമാർ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ഹരി, ഏരൂർ സുനിൽ, അഭിലാഷ്, പ്രിൻസ് കോക്കാട്, ബൈജു കൂനമ്പായിക്കുളം, സോമരാജൻ ഹരീന്ദ്രൻ, സുധീഷ് ദാസ്, സുരേഷ് ബാബു, മനോജ്, ചന്ദ്രചൂഡൻ എന്നിവർ പങ്കെടുത്തു.