psc-class
എസ്.എൻ.ഡി.പി യോഗം 741-ാം നമ്പർ നെടുമ്പന ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന ക്ളാസ് കൊട്ടിയം കിംസ് ഹോസ്പിറ്റലിലെ സീനിയർ അനസ്തേഷ്യോളജിസ്റ്റ് ഡോ. ഡി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 741-ാം നമ്പർ നെടുമ്പന ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന ക്ളാസിന്റെ ഉദ്ഘാടനം കൊട്ടിയം കിംസ് ഹോസ്പിറ്റലിലെ സീനിയർ അനസ്തേഷ്യോളജിസ്റ്റ് ഡോ. ഡി. രാജേന്ദ്രൻ നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ജെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗൗരിപ്രിയ, പഞ്ചായത്തംഗം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ശ്രീകുമാർ സ്വാഗതവും യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രീതി ജൈജു നന്ദിയും പറഞ്ഞു.

ഇന്ന് വൈകിട്ട് 5ന് ശാഖാ മന്ദിരത്തിൽ ആരംഭിക്കുന്ന ക്ളാസിൽ പങ്കെടുക്കാൻ ശാഖയിൽ നേരിട്ട് ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. ഫോൺ: 9188052725, 9633244983.