navas
എൻ.ഡി.എ സ്ഥാനാർത്ഥി ചക്കുവള്ളി പെരുങ്കുളം കശുഅണ്ടി ഫാക്ടറി സന്ദർശിക്കുന്നു

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറിയായ രാജി പ്രസാദിനെ സ്ഥാനാർത്ഥി ആക്കിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കുന്നത്തൂർ വേദിയാകും. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾക്ക് ഇന്നലെ ചക്കുവള്ളിയിൽ തുടക്കം കുറിച്ചു.ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രധാന കവലകളും കോളനികളും കശുഅണ്ടി ഫാക്ടറികളും തൊഴിലുറപ്പ് സൈറ്റുകളും സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം തുടർന്നു വരികയാണ്.


യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്

ശാസ്താംകോട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് ഭരണിക്കാവിൽ നടക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിക്കും.കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.