ldf
കൊട്ടാരക്കര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: കൊട്ടാരക്കര നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓടനാവട്ടത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എസ്. വിനയന്റെ അദ്ധ്യഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ.എൻ. ബാലഗോപാൽ, പി .എ.എബ്രഹാം, ജില്ലാ പഞ്ചായത്ത്‌ അംഗം എസ്. ഷൈൻ കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ്, കെ. ജഗദമ്മ, ബി. സനൽ കുമാർ, മുട്ടറ മധു, ആർ. പ്രേമചന്ദ്രൻ, പ്രിൻസ് കായില, എച്ച്. പ്രമോദ്, എൽ. ബാലഗോപാൽ എന്നിവർ സംസാരിച്ചു.