പുനലൂർ: പുനലൂരിൽ ഇടത് മുന്നണി സ്ഥാനർത്ഥി പി.എസ്.സുപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഇടത് മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇടമൺ വില്ലേജ് കൺവെൻഷൻ മുൻ പുനലൂർ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.സി.പി.എം.ഏരിയ സെക്രട്ടറി ടി.ചന്ദ്രാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ ബാബു, നസിയത്ത് ഷാനവാസ്, അമ്പിളി സന്തോഷ്, ഇടത് മുന്നണി നേതാക്കളായ എസ്.സുനിൽകുമാർ, എ.സലീം, റെജി ജോൺസൻ, ഇ.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.