vote
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മി വാളകത്ത് വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർത്ഥിക്കുന്നു

കൊട്ടാരക്കര: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആർ.രശ്മിയുടെ വാളകം ഉമ്മന്നൂർ മണ്ഡലം പര്യടനം നടന്നു.രാവിലെ 10 മണിയോടെ വാളകം ജംഗ്ഷനിൽ നടന്ന സ്വീകരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാംസൺ വാളകം അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് സ്ഥാനാർത്ഥി രശ്മി വാളകം ജംഗ്ഷനിലെ കട കമ്പോളങ്ങളിലും സ്ഥാപനങ്ങളിലും കയറി ഇറങ്ങി വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചു. ടൗണിലെ തൊഴിലാളികളും യാത്രക്കാരും നാട്ടുകാരും വളരെ സന്തോഷത്തോടെയാണ് സ്ഥാനാർത്ഥിയെ എതിരേറ്റത്. മഹിളാ കോൺഗ്രസ് , യൂത്തുകോൺഗ്രസ്,കെ.എസ്.യു, കെ.പി.സി.സി,​ ഒ.ബി.സി ഡിപ്പാർട്ടുമെന്റ് പ്രവർത്തകരും വോട്ടഭ്യർത്ഥിക്കാൻ ഇറങ്ങി. നേതാക്കളായ കെ.എം.റെജി,സരോജിനി ബാബു, ഷിജു പടിഞ്ഞാറ്റിൻകര, ജലജ ശ്രീകുമാർ, ശോഭ പ്രശാന്ത്, ജോസ് അമ്പലക്കര, സുജാതൻ അമ്പലക്കര, നെല്ലിക്കുന്നം സുലോചന, കരിം, യശോധരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.