ചവറ : തട്ടാശ്ശേരി ജംഗ്ഷന് കിഴക്ക് വൈങ്ങോലി മുക്കിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം രൂക്ഷമാകുന്നു. സന്ധ്യ കഴിഞ്ഞാൽ വൈങ്ങോലി മുക്കും പരിസരപ്രദേശങ്ങളും സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ഇക്കൂട്ടർ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയും സ്ത്രീകളെയും വഴിയാത്രക്കാരെയും അസഭ്യം പറയുകയും പതിവാണ്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.