ചാത്തന്നൂർ: ജില്ലയിലെ പഴയകാല വ്യാപാര നഗരമായിരുന്ന പരവൂരിന്റെ ജനമനസ് തേടി എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ. വ്യാപാരശാലകൾ, ഫാക്ടറികൾ, പരവൂർ മാർക്കറ്റ്, വീടുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പ്രചാരണം. രാവിലെ ഏഴ് മണിയോടെ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഗോപകുമാർ പ്രചാരണം ആരംഭിച്ചത്. ഒരുകാലത്ത് ജില്ലയിലെ പ്രമുഖ വ്യാപാരകേന്ദ്രവും പഴയ കൊല്ലം തുറമുഖത്തിന്റെ അനുബന്ധ നഗരവുമായിരുന്ന പരവൂരിന്റെ പഴയകാല പ്രൗഢി വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കൃഷ്ണചന്ദ്ര മോഹൻ, കിഴക്കനേല സുധാകരൻ, പരവൂർ ഏരിയാ ഭാരവാഹികളായ എസ്.കെ. ഉദയകുമാർ, ഫ്രഞ്ചു, എച്ച്. അനിൽ കുമാർ, സുനിലാൽ, കൗൺസിലർമാരായ സ്വർണമ്മ സുരേഷ്, ഷീല, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് മാങ്കുളം രാജേഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സുധീർ, യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ശ്യാം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.