babu-divakarana
ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ പ്രചാരണത്തിനിടെ മയ്യനാട് ഗവ. ഐ.ടി.ഐയിൽ എത്തിയപ്പോൾ

കൊല്ലം: അഴിമതി ആരോപണങ്ങൾ നിറഞ്ഞ് തലകുനിഞ്ഞ കേരളത്തിന്റെ മാനം കാക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഇരവിപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബാബു ദിവാകരൻ പറഞ്ഞു. മയ്യനാട് ഗ്രാമപഞ്ചായത്തിലെ പ്രചാരണ പരിപാടി മയ്യനാട് ചന്തമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളക്കടത്തടക്കമുള്ള രാജ്യദ്രോഹ നടപടികൾക്ക് മറയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണയായി. മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം അഴിമതിയുടെ മൂടുപടത്തിലാണ്. ഏറെക്കാലം എം.എൽ.എയും അഞ്ച് വർഷം തൊഴിൽ വകുപ്പ് മന്ത്രിയുമായിരുന്ന താൻ ഒരു അഴിമതിയാരോപണത്തിലുംപ്പെടാത്ത തങ്ക തിളക്കത്തിലാണ് വീണ്ടും ജനവിധി തേടുന്നതെന്നും ബാബു ദിവാകരൻ പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.എസ്. അബിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൺ, പഞ്ചായത്തംഗങ്ങളായ ലീന ലോറൻസ്, വിപിൻ വിക്രം, മയ്യനാട് സുനിൽ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജ, ശങ്കരനാരായണപിള്ള, സുഭാഷ്, ഡെൻസിൽ ജോസഫ്, ബോബൻ പുല്ലിച്ചിറ, വിപിൻ ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.