ചവറ:അതിരാവിലെ തന്നെ പ്രചാരണത്തിന് ഇറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ള മണ്ഡലത്തിലെ ഇടത് പക്ഷജനാധിപത്യമുന്നണി നേതാക്കൾ, പ്രവർത്തകർ എന്നിവരോടൊപ്പം ചേരിക്കടവ്, ചരിവിപ്പുറം എന്നിവിടങ്ങളിലെ ലേലക്കടവിലും
കൊല്ലം ബിഷപ്പ്ഹൗസിലും സന്ദർശനം നടത്തി. ബിഷപ്പിന്റെ അനുഗ്രഹവും ഉപദേശവവും തേടി.തുടർന്ന്
തേവലക്കരഗ്രാമപഞ്ചായത്തിലെ കോയിവിള, ചേരിക്കടവ്, തോപ്പില്‍ കടവ് എന്നിവിടങ്ങളിലെയും ചവറ ഗ്രാമപഞ്ചായത്തിലെയും തൊഴിലുറപ്പ് ഇടങ്ങളിലെത്തി തൊഴിലാളികളെ സന്ദർശിച്ചു. ആവേശകരമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. കോയിവിള, ഭരണിക്കാവ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ സന്ദർശിച്ച് വോട്ട് തേടി. വൈകിട്ട് തേവലക്കര നോർത്ത്, തെക്കുംഭാഗം, നീണ്ടകര എന്നിവിടങ്ങളിലെ ലോക്കൽ കൺവെൻഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.