കൊല്ലം: സംഘകലാവേദി കുണ്ടറ യൂണിറ്റ് ഉദ്ഘാടനവും പ്രശസ്ത കലാകാരന്മാർക്കുള്ള പുരസ്‌കാര വിതരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. കുണ്ടറ വ്യാപാരഭവനിൽ നടന്ന ചടങ്ങ് വേദി ചെയർമാൻ സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുണ്ടറ അദ്ധ്യക്ഷത വഹിച്ചു. സംഘകലാവേദി ദേശീയ ജനറൽ സെക്രട്ടറി ഡോ. നൂറനാട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സിനിമാതാരം ജീജ സുരേന്ദ്രൻ മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു.
കേരള സംഗീതനാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ കൊല്ലം കെ.ആർ. പ്രസാദ്, കാക്കാരശി നാടകം അവാർഡ് ജേതാവ് താമരക്കുടി ഹരികുമാർ, നാടക കലാകാരൻ കൈനകരി തങ്കരാജ് എന്നീ പ്രതിഭകളെ ജില്ലാ കോ ഓർഡിനേറ്റർ കാഥികൻ അഞ്ചൽ ഗോപൻ പരിചയപ്പെടുത്തി. ദേശീയ മീഡിയാ സെക്രട്ടറി രമേഷ് ഗോപാൽ പ്രതിഭകൾക്ക് പുരസ്‌കാരം നൽകി.
ചടങ്ങിൽ സംഘകലാവേദി ജില്ലാ രക്ഷാധികാരി തപസ്യ മധു, അഞ്ജനാ ഉണ്ണി, ചവറ ഗോപൻ. എഡിസൻ കാരപ്പൊയ്ക തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് അഞ്ചൽ സ്വാഗതവും ബിന്ദു ലക്ഷ്യ നന്ദിയും പറഞ്ഞു.