tiger
പുലി കടിച്ചുകൊന്ന നായ

പത്തനാപുരം : കിഴക്കൻ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പട്ടിയെയും ആടിനെയും പുലി പിടിച്ചു.കറവൂർചണ്ണയ്ക്കാമൺ പന്ത്രണ്ടാം ബ്ലോക്കിൽ കൃഷ്ണകുമാറിന്റെ വീടിന് മുന്നിൽ കെട്ടി ഇട്ടിരുന്ന നായയെ ആണ് പുലി പിടിച്ചത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. പുലിയുടെ കാൽ പാദങ്ങളുടെ അടയാളവും കണ്ടെത്തിയിട്ടുണ്ട്.