photo
ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് പാരിപ്പള്ളി കൊടിമൂട്ടിൽ ദേവീക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നു

പാരിപ്പള്ളി: കൊടിമൂട്ടിൽ ദേവീക്ഷേത്ര ദർശനത്തോടെ ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രവർത്തകർ നേർച്ചയായി സമർപ്പിച്ച പഴക്കുല കൊണ്ട് തുലാഭാരം നടത്തി.

കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ജയചന്ദ്രൻ, അനിൽ കുളമട, അഡ്വ. സിമ്മിലാൽ, ബിജു കണ്ണങ്കര, ഉഷാകുമാരി , ബിനു വിജയൻ, ബിനു കോട്ടയ്ക്കേറം, ബിജു കിഴക്കനേല തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.