m-noushad-eravipuram-1
ഇരവിപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.നൗഷാദ് പ്രചാരണത്തിനിടെ

കൊല്ലം: ഇരവിപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് വരണാധികാരിയായ അഡിഷണൽ ഡവലപ്പ്മെന്റ് കമ്മിഷണർ (ജനറൽ) മുമ്പാകെ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ പഴയാറ്റിൻകുഴി, ചകിരിക്കട, കൊട്ടിയം, പറക്കുളം മേഖലകളിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നൗഷാദിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ മതിപ്പും വിശ്വാസവും സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.