ele

 സ്ഥാനാർത്ഥികളെ കാത്ത് ബി.ജെ.പി

കൊല്ലം: ജില്ലയിലെ പതിനൊന്ന് നിയോജ മണ്ഡലങ്ങളിലും യു.ഡി.എഫ് - എൽ.ഡി.എഫ് പ്രചാരണം സജീവമായി. കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി ക്യാമ്പും സജീവമാകും.

ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നത്തോടെയോ പൂർത്തിയാകൂ. ബി.ജെ.പി ജില്ലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. ഇവിടെ വിജയിച്ചേ മതിയാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
യു.ഡി.എഫ്: കൊല്ലം - അഡ്വ. ബിന്ദു കൃഷ്ണ, ചവറ - ഷിബു ബേബിജോൺ, കരുനാഗപ്പള്ളി - സി.ആർ. മഹേഷ്, കുന്നത്തൂർ - ഉല്ലാസ് കോവൂർ, ഇരവിപുരം - ബാബു ദിവാകരൻ, ചാത്തന്നൂർ - എൻ. പീതാംബരക്കുറുപ്പ്, കുണ്ടറ- പി.സി. വിഷ്ണു നാഥ്, കൊട്ടാരക്കര- ആർ. രശ്മി, ചടയമംഗലം -എം.എം. നസീർ, പത്തനാപുരം - ജ്യോതികുമാർ ചാമക്കാല, പുനലൂർ - അബ്ദുറഹ്മാൻ രണ്ടത്താണി.
എൽ.ഡി.എഫ്: കൊല്ലം - എം. മുകേഷ്, ചവറ - ഡോ. സുജിത്ത് വിജയൻ പിള്ള, കരുനാഗപ്പള്ളി - ആർ. രാമചന്ദ്രൻ, കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ, ഇരവിപുരം - എം. നൗഷാദ്, ചാത്തന്നൂർ - ജി.എസ്. ജയലാൽ, കുണ്ടറ - ജെ. മേഴ്‌സിക്കുട്ടിഅമ്മ, കൊട്ടാരക്കര - കെ.എൻ. ബാലഗോപാൽ, പത്തനാപുരം - കെ.ബി. ഗണേശ് കുമാർ, ചടയമംഗലം - ജെ. ചിഞ്ചു റാണി, പുനലൂർ പി.എസ്. സുപാൽ.