ഇരവിപുരം: എല്ലാ മേഖലയിലും അഴിമതി മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷം നടന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊല്ലൂർവിള പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മോഹൻ ശങ്കർ, ബാബു ദിവാകരൻ, അൻസർ അസീസ്, അഡ്വ. എ. ഷാനവാസ് ഖാൻ, മേവറം നാസർ, അഡ്വ. കെ. ബേബിസൺ, കെ.ബി. ഷഹാൽ, വിപിനചന്ദ്രൻ, സജി ഡി. ആനന്ദ്, എ.എസ്. നോൾഡ്, സിസിലി, രമാ രാജൻ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.