കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേയ്ക്ക് മാർച്ചും ധർണയും നടത്തി. പാസഞ്ചർ, മെമു, ഷട്ടിൽ ട്രെയിനുകൾ ഓടിക്കുക, ടിക്കറ്റ് ചാർജുകൾ കുറയ്ക്കുക, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ലോക്ക് ഡൗണിന് മുൻപുണ്ടായിരുന്ന എല്ലാ സേവനങ്ങളും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ട്രഷറർ തഴുത്തല ദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ് സ്വാഗതം പറഞ്ഞു. ആർ. ജയകുമാർ, ശ്യാം ചന്ദ്രൻ, നസീൻ ബീവി, ജോസ് തോമസ്, ശർമ്മാജി തുടങ്ങിയവർ സംസാരിച്ചു. രാജാസലിം, മണിയമ്മഅമ്മ, ആർ. സുമിത്ര, മയ്യനാട് സുനിൽ, ഷെറഫ് കുണ്ടറ, ഏലിയാമ്മ, ചന്ദ്രദാസ്, പെരുമ്പുഴ സുരേഷ്, പി.എം. ഫൈസൽ, ജോൺസൺ മത്തായി, ജോസഫ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.