എൽ.ഡി.എഫ് മേഖലാ കൺവൻഷനുകൾ പൂർത്തിയായി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കടകമ്പോളങ്ങളും തൊഴിലുറപ്പ് കേന്ദ്രങ്ങളും സന്ദർശിച്ച് വോട്ടുതേടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേഖലാ കൺവെൻഷനുകൾ പൂർത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.ആർ. വസന്തനും സെക്രട്ടറി ആർ. സോമൻപിള്ളയും അറിയിച്ചു. ആലപ്പാട് സൗത്ത് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. ജി. രാജദാസ് അദ്ധ്യക്ഷനായി. വിനോദ്, വിജയമ്മാലാലി, വേണു, ഉണ്ണിക്കൃഷ്ണൻ, അജി തുടങ്ങിയവർ സംസാരിച്ചു. ജി. രാജദാസ് (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ആലപ്പാട് നോർത്ത് മേഖലാ കൺവെൻഷൻ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.എ. ബ്രിജിത്ത് അദ്ധ്യക്ഷനായി. ഡി. ബിജു, ആർ. സോമൻപിള്ള, സി. രാധാമണി, വസന്ത രമേശ്, ദീപ്തി രവീന്ദ്രൻ, പി. ജോസ്, ലിജു, നിഷ തുടങ്ങിയവർ സംസാരിച്ചു. ബി.എ. ബ്രിജിത്ത് (പ്രസിഡന്റ്), ബിജു (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. ക്ലാപ്പന കിഴക്ക് മേഖലാ കൺവെൻഷൻ പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ അദ്ധ്യക്ഷനായി. ടി.എൻ. വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ്, സുരേഷ് താനുവേലിൽ തുടങ്ങിയവർ സംസാരിച്ചു. ടി.എൻ. വിജയകൃഷ്ണൻ (പ്രസിഡന്റ്), ഇസ്മയിൽ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
തൊടിയൂർ മേഖലാ കൺവെൻഷൻ എം.എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷനായി. ആർ. രഞ്ജിത്ത്, ശശിധരൻപിള്ള, ടി. രാജീവ്, വസന്താരമേശ്, സലിം മണ്ണേൽ, ഷംന ജവാദ്, വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ആർ. രഞ്ജിത്ത് (പ്രസിഡന്റ് ) ശശിധരൻപിള്ള ( സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. കോഴിക്കോട് മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ അദ്ധ്യക്ഷനായി. മഹേഷ്, സൂസൻകോടി, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, കോട്ടയിൽ രാജു, ജഗത് ജീവൻ ലാലി തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ (പ്രസിഡന്റ്), മഹേഷ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
പുതിയകാവ് മേഖലാ കൺവെൻഷൻ വിജയമ്മാ ലാലി ഉദ്ഘാടനം ചെയ്തു. ബി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അഷ്റഫ് പോളയിൽ, വി.പി. ജയപ്രകാശ് മേനോൻ, പി.എസ്. സലീം, സൈനുദ്ദീൻ, ശരവണൻ, ആർ.കെ. ദീപ തുടങ്ങിയവർ സംസാരിച്ചു. ബി. കൃഷ്ണകുമാർ (പ്രസിഡന്റ്), അഷ്റഫ് പോളയിൽ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. തഴവ കിഴക്ക് മേഖലാ കൺവെൻഷൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. അമ്പിളിക്കുട്ടൻ അദ്ധ്യക്ഷനായി. പി.സി. സുനിൽ, ഡി. എബ്രഹാം, ജഗത് ജീവൻ ലാലി, കടത്തൂർ മൻസൂർ, സുഗതൻപിള്ള, എസ്. ശ്രീലത, സദാശിവൻ എന്നിവർ സംസാരിച്ചു. അഡ്വ. ആർ. അമ്പിളിക്കുട്ടൻ (പ്രസിഡന്റ്) പി.സി. സുനിൽ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ഓച്ചിറ കിഴക്ക് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ആർ. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. കെ. സുഭാഷ് അദ്ധ്യക്ഷനായിരുന്നു. എസ്. കൃഷ്ണകുമാർ, പി.ബി. സത്യദേവൻ, വി. വിജയകുമാർ, അഡ്വ. എൻ. അനിൽകുമാർ, ബി. ശ്രീദേവി, അബ്ദുൽ സലാം അൽഹന തുടങ്ങിയവർ സംസാരിച്ചു. കെ. സുഭാഷ് (പ്രസിഡന്റ്) എസ്. കൃഷ്ണകുമാർ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.