
കൊല്ലം: കൊല്ലത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക മത്സ്യത്തൊഴിലാളികൾ കൈമാറി. പ്രചാരണത്തിന് വാടി ഹാർബറിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ തുക കൈമാറിയത്. ഓഖി ദുരന്തം മുതൽ ഒപ്പം നിന്ന നേതാവിന് തുക നൽകാൻ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ, എസ്. നാസർ, എൻ. മരിയൻ, സംഘം പ്രസിഡന്റുമാരായ ജെ. സെബാസ്റ്റ്യൻ, ജി. റുഡോൾഫ്, ബൈജു ദുര് രാജ്, എഡ്ഗർ സെബാസ്റ്റ്യൻ, അഗസ്റ്റിൻ ലോറൻസ്, എഫ് അലക്‌സാണ്ടർ, ബാബുമോൻ,ബൈജു തോമസ്, ജോർജ് ചേപ്പാടൻ, ജി. അലക്‌സാണ്ടർ, ജെ. റോബർട്ട്, ഡൊമിനിക് ജോസഫ് എന്നിവർ പങ്കെടുത്തു.