unknwn
നീണ്ടകര താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വയോധികൻ

ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വയോധികൻ ബന്ധുക്കളെ തേടുന്നു. ഒരാഴ്ചയായി ദേശീയപാതയോരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന കൃഷ്ണകുമാറിനെ ചവറ പൊലീസാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നീണ്ടകര താലൂക്ക് ആശുപത്രി സംരക്ഷണ ചാരിറ്റബിൾ സൊസൈറ്റിയാണ് ഭക്ഷണവും വസ്ത്രവും നൽകി സംരക്ഷിക്കുന്നത്. രോഗം ഭേദമായ കൃഷ്ണകുമാറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടും പോകാൻ ഇടമില്ലാത്തതിനാൽ ആശുപത്രിയിൽ തന്നെ കഴിഞ്ഞുവരുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയുന്ന ബന്ധുക്കൾ സമിതിയുമായി ബന്ധപ്പെടണമെന്ന് സമിതി ചെയർമാൻ ജി. രാജീവൻ പിള്ള, കൺവീനർ ഷാൻ മുണ്ടകത്തിൽ, അംഗങ്ങളായ സുരേഷ്, വേണുനാഥ് എന്നിവർ അറിയിച്ചു.