photo
കാഞ്ഞിക്കൽ കശുഅണ്ടി ഫാക്ടറിയിലെത്തി തൊഴിലാളികളോട് വോ‌ട്ട് അഭ്യർത്ഥിക്കുന്ന സി.ആർ. മഹേഷ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് കശുഅണ്ടി ഫാക്ടറികളിലെത്തി വോട്ടുതേടി. കുലശേഖരപുരം സംഘപ്പുര ജംഗ്ഷനിലെ കാഞ്ഞിക്കൽ കശുഅണ്ടി ഫാക്ടറിയിലായിരുന്നു ആദ്യ സന്ദർശനം. സി.ആർ. മഹേഷിനെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിലേക്ക് സ്വീകരിച്ച് ആനയിച്ചു. മഹേഷ് തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് സംഘപ്പുര ജംഗ്ഷനിലെത്തി കടകളിലും മാർക്കറ്റിലും കയറി വോട്ട് അഭ്യർത്ഥിച്ചു. യു.ഡി.എഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.