crmahesh
പാവുമ്പയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സംവദിക്കുന്നു

ഓച്ചിറ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷംനേടി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ പി.എസ്‌.സി ഉദ്യോഗാർത്ഥികളുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ താൻ മുൻപന്തിയിലുണ്ടാകുമെന്ന് കരുനാഗപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ്‌ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുനൽകി. പാവുമ്പയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പി.എസ്.സി ഉദ്യോഗാർത്ഥികളുമായി നടന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയെഴുതി തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് കേരളത്തിലുള്ളത്. ഇവർ വളരെ ആശങ്കയോടെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിനുശേഷം പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി ലിസ്റ്റിൽ ഇടം പിടിച്ച മിടുക്കരായവരോട് കേരളസർക്കാർ സ്വീകരിച്ചത് ക്രൂരമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.