pho
പുനലൂർ മണ്ഡലത്തിലെ കരവാളൂരിൽ നേതാക്കൾക്കാെപ്പം വോട്ട് അഭ്യർത്ഥിക്കുന്ന പി.എസ്.സുപാൽ

പുനലൂർ: കിഴക്കൻ മലയോര ഗ്രാമങ്ങളിൽ രണ്ടാം റൗണ്ട് പര്യടനം പൂർത്തിയാക്കിയ പുനലൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.സുപാൽ ഇന്ന് രാവിലെ11ന് വരണാധികാരിയയാ തെന്മല ഡി.എഫ്.ഒ സണിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അന്തരിച്ച മുൻ എം.എൽ.എയായ പിതാവ് പി.കെ.ശ്രീനിവാസൻെറ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രവർത്തകർക്കൊപ്പം പത്രിക സമർപ്പണത്തിന് പുറപ്പെടുന്നത്. രണ്ടാഴ്ച മുമ്പാണ് സുപാലിനെ പുനലൂരിലെ ഇടത് മുന്നണി സ്ഥാനാ‌ർത്ഥിയായി സി.പി.ഐ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്.അന്നു മുതൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ ഉറപ്പിക്കുകയും ഇടത് മുന്നണിയുടെ നിയോജകമണ്ഡലം, വില്ലേജ്,ലോക്കൽ കൺവെൻഷനുകൾ പൂർത്തിയാക്കുകയും ചെയ്തു. ഇനി ബൂത്ത്, മേഖല, കുടുംബ യോഗങ്ങൾ അടുത്ത ദിവസം മുതൽ ചേരും.

മണ്ഡലം നിറഞ്ഞ് ആയൂർ മുരളി

മൂന്ന് ദിവസം മുമ്പാണ് പുനലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.ഇതിനകം മുരളി മണ്ഡലമാകെ നിറഞ്ഞു കഴിഞ്ഞു.ഇന്ന് ഉച്ചക്ക് 12ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ. മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.എന്നാൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ മലപ്പുറം സ്വദേശിയായ അബ്ദുൽ റഹ് മാൻ രണ്ടത്താണിയുടെ പേര് രണ്ട് ദിവസം മുമ്പ് നേതൃത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ഇടഞ്ഞു നിൽക്കുകയാണ്. കോൺഗ്രസിന് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ വിട്ട് നിൽക്കുന്നത്യ ഇത് കാരണം ലീഗ് സ്ഥാനാർത്ഥി മണ്ഡലത്തിൽ എത്തിയെങ്കിയെങ്കിലും കാര്യമായ നിലയിൽ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.എന്നാൽ ഘടകകക്ഷികളായ കേരള കോൺഗ്രസ്(ജോസഫ്), ആർ.എസ്.പി.തുടങ്ങിയ ചെറിയ കക്ഷികൾ സ്ഥാനാർത്ഥിയോടൊപ്പം ചർച്ചകളിലും മറ്റും പങ്കെടുത്ത് വരികയാണ്.രണ്ട് ദിവസത്തിനകം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കുമെന്നും നേതാക്കൾ അറിയിച്ചു.