navas
ഡി.വൈ.എഫ്.ഐ മൈനാഗപ്പള്ളി കിഴക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മുന്നേറ്റ ജാഥ

ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐ മൈനാഗപ്പള്ളി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവതയ്‌ക്കൊപ്പം ഇടത് സർക്കാർ, വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യം ഉയർത്തി യുവജന മുന്നേറ്റ ജാഥ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി കെ. സുധീഷ് ജാഥ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എസ്. സുധീർഷാ,​ അനീഷ് നവമി, ഗൗരി പാർവതി,​ മനീഷ് ഭാസ്‌കർ, നദിയാ ഷിഹാദ്, മുഹമ്മദ്‌ ബാദുഷ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി ഉദ്ഘാടനം ചെയ്‌തു. തുളസീധരൻ പിള്ള, എസ്. നഹാസ്,​ സന്തോഷ്‌ എസ്. വലിയപാടം, നഹാസ്,​ രജികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.