അഞ്ചൽ:ആകർഷകമായ ആനുകൂല്യങ്ങളോടെ ബി.എസ്.എൻ.എൽ മേള 19, 20 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അഞ്ചൽ കസ്റ്റമർ സർവീസ് സെന്ററിൽ വച്ച് നടക്കുമെന്ന് സബ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു. മേളയിൽ തിരിച്ചറിയൽ രേഖകളുമായി എത്തുന്നവർക്ക് പുതിയ സിം സൗജന്യമായി ലഭിക്കും. അതോടൊപ്പം നിലവിലുളള നമ്പർ മാറാതെ തന്നെ ബി.എസ്.എൻ.എൽ വരിക്കാരാവുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. പുതിയ ലാൻഡ് ലൈൻ, ബ്രോഡ് ബാൻഡ്, ഫൈബർ കണക്ഷനുകൾ 31 ന് മുമ്പ് ബുക്കുചെയ്യുന്നവർക്ക് 250 രൂപ മുതൽ 500 രൂപ വരെ ഇൻസ്റ്റലേഷൻ ചാർജ്ജിൽ ഇളവ് ലഭിക്കുമെന്നും കൂടാതെ ഇളവുകളോടെ കുടിശിക നിവാരണത്തിനും വിശ്ചേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും എൻജിനീയർ അറിയിച്ചു.