photo
ഇടയത്ത് ഗൃഹനാഥനെയും മക്കളെയും ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ അച്ചു,മഹേഷ്, ശംഭു എന്നിവർ

അഞ്ചൽ: ഇടയം കരുപ്പോട്ടിക്കോണത്ത് ചാവരയ്യത്ത് മേലതിൽ വീട്ടിൽ മോഹനനെയും രണ്ട് മക്കളെയും മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.കരുപ്പോട്ടിക്കോണം കിച്ചു വിലാസത്തിൽ അച്ചു (21) സുഹൃത്തുക്കളായ മഹേഷ് (22), ശംഭു (24) എന്നിവരാണ് അറസ്റ്റിലായത്.കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് വരവേ വഴിയിൽ തടഞ്ഞ് നിറുത്തി സംഘം ചേർന്ന് മോഹനനെ മർദ്ദിക്കുകയായിരുന്നുവത്രേ.ബഹളം കേട്ട് ഓടിയെത്തിയ മോഹനന്റെ മക്കളായ പ്രമോദ്, പ്രവീണ എന്നിവർക്കും പരിക്കേറ്റിരുന്നു.ഇവരെ പൊലീസെത്തിയാണ് ആശു പത്രിയിൽ പ്രവേശിപ്പിച്ചത്.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.