congress
പോളച്ചിറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുവരെഴുത്ത് നശിപ്പിച്ച നിലയിൽ

ചാത്തന്നൂർ: ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ ചുവരെഴുത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതായി കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ബൂത്തിലെ ചുവരെഴുത്താണ് കുമ്മായം കലക്കി ഒഴിച്ച് നശിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളച്ചിറയിൽ പ്രകടനം നടത്തി. പീതാംബരക്കുറുപ്പിന് ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ വിറളിപൂണ്ടവരാണ് അതിക്രമത്തിന് പിന്നിലെന്ന് മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ പറഞ്ഞു.