പത്തനാപുരം: ഗാന്ധിഭവൻ സംഘടിപ്പിച്ച പ്രൊഫ. ഡി. ശശിധരൻ സ്മരണ അവാർഡ്ദാനവും പി.ടി. ചാക്കോ അനുസ്മരണവും മെഡിക്കൽ ക്യാമ്പും മാർത്തോമാ സഭാ പരമാദ്ധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. ഡി. ശശിധരൻ പുനലൂരിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രൊഫ. ഡി. ശശിധരൻ സ്മരണ അവാർഡ് പി.ടി.സി ഗ്രൂപ്പ് ചെയർമാൻ ബിജു ജേക്കബിന് മെത്രാപ്പോലീത്ത സമ്മാനിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ കെ. ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. പുനലൂർ സോമരാജൻ, ഫാ. തോമസ് കോശി, ഫാ. കെ.എ. എബ്രഹാം, എം.ജി. മനോജ്, പി.എസ്. അമൽരാജ്, ശാന്തമ്മ ചാക്കോ, ലത ശശിധരൻ എന്നിവർ പങ്കെടുത്തു.