
പുനലൂർ: കേരളത്തിൽ തുടർ ഭരണം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുനലൂരിൽ പി.എസ്. സുപാൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ മണ്ഡലത്തിലെ സി.പി.ഐ നേതൃ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കാനം. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രി കെ. രാജു, മുല്ലക്കര രത്നാകരൻ എം.എൽ.എ, പുനലൂർ മണ്ഡലം സെക്രട്ടറിമാരായ സി. അജയപ്രസാദ്, അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, നഗരസഭാ ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.